2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പി ന്നെ ............കണ്ടത്

പി ന്നെ ............കണ്ടത് 


പതിവ്  നിയമം ലംഖിച്ചു   മാള ത്തിനകത്ത് നിന്ന് തവളയും പുറത്ത് നിന്ന് പാമ്പും  വാഴ്വിന്‍ വില പേശുന്നു ...........  

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അലാറം

അലാറം 



വീട്ടില്‍  അലാറ, മില്ല  പുവന്‍എന്നു
മെഴുന്നേല്‍ ക്കുന്നത് വളരെ താമസിച്ചാണ
 തിന്നാല്‍ ജോലിക്ക് ചെല്ലുന്നത്
 അതിലും വളരെ താമസിച്ചാണ്
 പക്ഷെ ,ഇന്ന് മുതല്‍ കൃത്യമായ് ജോലിക്ക് പോകാം
 ആരും വിളിക്കാതെ ,ഒരു പുവനും കുവാതെ
 അതീവ രാവിലെ തന്നെ ഞാന്‍ എഴുന്നേറ്റു ........
കിടക്ക ഒരു നെരിപ്പോടായതാണതിന്നു കാരണം
...............വൈദ്യുതി വകുപ്പിന്
 നന്ദി പറയാതെന്തു ചെയ്യും.........?
  കറണ്ട് കട്ടിനി ഒരാഴ്ച ഉണ്ടല്ലോ .............!    

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ഭാഗ്യം

ഭാഗ്യം  

 ഈശ്വ രനെ കാണുവാന്‍ നിങ്ങള്‍ പറഞ്ഞോര
 കോവിലില്‍പോയിരുന്നു ഞാന്‍ ..............
എങ്കിലും അവിടെയെങ്ങും
 നിങ്ങള്‍ പറഞ്ഞ ആ ഈശ്വരനെ
  കാണുവാന്‍ കഴിഞ്ഞില്ല ................

അടഞ്ഞ ചുമരുകള്‍ക്കുള്ളിലെ ഈശനും
നിങ്ങള്‍ അടച്ചിട്ട ചുമരുകള്‍ക്കുളിലെ
ഈശനും  എങ്ങനെയാണ്
നമ്മെ രക്ഷിക്കുന്നത് ...................?

.    

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പ്രാണനാഥ

പ്രാണനാഥ


പ്രാണനാഥ

രാവിനെക്കാള്‍ സുമുഖിയാണ് 
പല രാവുകളിലുമെന്‍ പ്രാണനാഥ 
പകഷെ ,സ്നെഹമോടോന്നുരിയാടാന്‍
ഒരു നോക്ക് കാണാന്‍
അത്രമേല്‍
ഞാനെന്തിനോ ഭയപ്പെട്ടു ...........?
രാവിനെക്കാള്‍ സുമുഖിയാണ് 
പല രാവുകളിലുമെന്‍ പ്രാണനാഥ 
പകഷെ ,സ്നെഹമോടോന്നുരിയാടാന്‍
ഒരു നോക്ക് കാണാന്‍
അത്രമേല്‍
ഞാനെന്തിനോ ഭയപ്പെട്ടു ...........?

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കരുതിയത്‌

കരുതിയത്‌ 





പ്രണയമേ ,നിന്നെയെനിക്കിപ്പോള്‍ ഇത്രമേല്‍
ഭയമാണ് ...........
എനിക്കുമവള്‍ക്കുമിടയി-
ലെന്നോ,യെപ്പഴോസംഭവിച്ച
എന്തോ ഒന്ന്........
അതത്രെപ്രണയമെന്നെന്‍
കൂട്ടുകാരനോതുന്നു ........
അങ്ങനെയെങ്കില്‍ ,അതാണ്‌
പ്രണയമെങ്കില്‍
ഭയക്കുന്നു ......ഞാന്‍
പ്രണയമേ......നിന്നെ.....
നാടുംനാട്ടാരും വിചാരണക്ക് 
വെക്കാത്തോരു
പ്രണയമെന്നാനിനി
ഏന്നെത്തെടിവരുക.........
ഭയരഹിതമായി എന്നാനു 
ഒരാളെനിക്ക്പ്രണയ-
ലേഖനംതരുക................?          

2012, ജൂലൈ 21, ശനിയാഴ്‌ച

ഇതാണോ പ്രണയം .....?

ഇതാണോ പ്രണയം .....? 


എന്റെ മനം ആദ്യ ദര്‍ശനത്തില്‍ തന്നെ
 കവര്‍ന്നെടുത്തു നീ എങ്ങോ പോയി .
അത് മുലമാനെന്നു തോന്നുന്നു 
 അനുനിമിശമെന്ടെ മനതാരില്‍ 
നിന്‍ മുഖം കടന്നു വരുന്നു
 ഇതാണോ പ്രണയം .....? 

2012, ജൂലൈ 6, വെള്ളിയാഴ്‌ച

ചിലപ്പോള്‍

ചിലപ്പോള്‍ ..................!


ചിലപ്പോള്‍ ,ഏതെങ്കിലും പെണ്‍ന്‍കുട്ടികള്‍ ഞാനറി -
യാതെന്റെ കഴുത്തിലനു
രാഗമാല്യം  ചാര്ത്തുന്നുണ്ടാവാം 
എന്തുകൊണ്ടാവാമതു
 ഞാന്‍ അറിയാതെ പോയത് .....?
അതീവരാവിലസുര്യന്‍  കിഴക്കുദിക്കിലുദിക്കുന്നതും
   നനുത്ത വെയിലുള്ള സായാഹ്നത്തില്‍ ആ സുര്യന്‍ 
കടലില്‍  വീണു മരിക്കുന്നതും 
കാണുന്ന ഞാന്‍
 എന്ത് കൊണ്ടിതറിഞ്ഞില്ല ......?
 ചിലപ്പോള്‍ ,എന്‍ വീട്ടിനു മുന്‍പിലെ 
വഴിയിലുടെ പോകുന്ന പെണ്‍കുട്ടികള്‍ 
ഞാനരിയാതെന്‍ കഴുത്ത്തിലനുരാഗമാല്യം 
ചാര്ത്തുന്നുണ്ടാവും ...................

2012, മേയ് 29, ചൊവ്വാഴ്ച

പതിയും പത്നിയും

പതിയും പത്നിയും 

പതിയെ പട്ടിനിക്കിട്ടിട്ട്‌ു
 പത്നി സ്വന്തംതാതനന്ന-
മൂട്ടുന്ന , തു 
കുലസ്ത്രീകള്‍ക്ക് ചേര്‍ന്നതാനോ .....?
പതി താന്‍ ദൈവമെന്നു കരുതുന്ന പത്നി
പതി താന്‍ തന്‍ പാതിയെന്നു കരുതുന്ന പത്നി 
ഇത്രമേല്‍ ചെയ്യുകില്‍ പാതിയാകും പതി 
ഓര്‍ക്കുക പത്നിമാരെ .............. 

   

2012, മേയ് 23, ബുധനാഴ്‌ച

നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........


നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........



                                                      പറന്നു നടക്കുന്ന പക്ഷിയോടു നിന്റെ  താവളം  എവിടെ എന്ന് ചോദിക്കുന്ന സമകാലിക സമുഹത്തോട് പ്രതികരിക്കാനാവാത്ത പക്ഷിയുടെ ഒരു ദീന രോദനം കേട്ടു ഞാനെന്‍ തുലിക നിനക്കായ്‌ തിരിക്കുന്നു .........ഇത് കാലം ചരിത്രത്തിനു ഏല്‍പ്പിച്ച ഒരിക്കലും ഉണങ്ങാത്ത മുറിവ് .........!




                                               സമുഹം സമത്വമാകത്തിടത്തോളം കാലം ഈ മുറിവിന് വേദന അധികരിച്ചു  കൊണ്ടിരിക്കും. ഏത് സമുഹത്തിലും അറിവ് കുറവായ ഒരു ജനത  ഉണ്ടാകാറുണ്ട് .അവരുടെ ഉത്തരമില്ലാത്ത ചോദ്യത്തിന് മറുപടി പറയേണ്ടി വരുക അറിവുള്ളവരെ സംബന്ധിച്ചു വളരെയധികം വിഷമം പിടിച്ച ഒരു ജോലി തന്നെ ............




                സമുദായം ഏത്ര ഉയര്‍ന്നതായാലും താഴെക്കിടയിലുള്ളവരിലേക്ക് പുരോഗതി ഏത്തിയാല്‍ മാത്രമേ ചരിത്രത്തിലെ തെറ്റ്നമുക്ക് ഇനിയെങ്കിലും  തിരുത്താനാവുകയുള്ള്‌.കാലം നമ്മിലെല്‍പ്പിച്ച എത്രയോ അവസരങ്ങള്‍ നാം കൈവിട്ടു കളഞ്ഞിരിക്കുന്നു .പോയാതൊന്നും ഇനി  തിരിച്ചു പിടിക്കനാവില്ലന്നു ഓര്‍ക്കുക .




             ദേശാടനത്തിന് ഇറങ്ങുന്നവര്‍ക്ക് ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ടിവരുന്നില്ല .അവര്‍ യാതോന്നിനെക്കുറിച്ചും ചിന്തിക്കുന്നതുമില്ല . അങ്ങനെ ആകുമ്പോള്‍ അവരോടു യാതൊന്നുമെ ചോദിക്കാത്തത് തന്നെ നമുക്ക് നല്ലത് .....................?

2012, മേയ് 8, ചൊവ്വാഴ്ച

 മോക്ഷം കിട്ടും


അതി രാവിലെ ,
സര്‍വ പാപങ്ങളും കഴിഞ്ഞു 
കടയില്‍ പോയി 
മാല  വാങ്ങി
അമ്പലത്തില്‍ ചെന്നു 
മാലയിട്ടു 
ഇരുമുടി കെട്ടുമായി 
മല ചവിട്ടുന്നു പലരും ......?
ആരെക്കാണാന്‍ 
സ്വമിയെക്കനന്‍ 
സ്വമിയെക്കണ്ടാല്‍ 
മോക്ഷം കിട്ടും 
എപ്പം കിട്ടും 
ഇപ്പം കിട്ടും     

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

വിശ്വസിക്കരുത് .............

കണ്ണിനെയും 
പെണ്ണിനെയും
 വിണ്ണിനെയും 
വിശ്വസിക്കരുത്  
എത് നേരവും ചതിച്ചെക്കാം
 ഏത് നേരവും പൊട്ടിയോഴുകാം    

2012, മാർച്ച് 29, വ്യാഴാഴ്‌ച

കുഞ്ഞു കവിത
അര്‍ത്ഥന 

 വഴിയരികിലൊരു ദൈവമിരുന്നു 
വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് .......?

2012, മാർച്ച് 26, തിങ്കളാഴ്‌ച

ലജ്ജ




ലജ്ജ

 ത്രി സന്ധ്യ
ഇട വഴി
അമ്പലത്തിലേക്കുള്ള യാത്ര
ഇടയ്ക്കു തടസ്സം
 അവള്‍.................?
  തന്റെ പ്രണയം നിരസിച്ച്ചവല്‍
 തന്റെ ശത്രുവിനോട് പ്രണയം കുടിയവല്‍


 തികട്ടി വന്നു
 ഭയം
 വെറുപ്പ്
ലജ്ജ
മടങ്ങാണോ
മുന്നോട്ടു പോണോ
 ഉത്തരമില്ലാത്ത സമസ്യ
ഒടുവില്‍
അരികില്‍ അവള്‍
 ധീരനായ്‌ നില്‍ക്കെ
 അവള്‍ കടന്നു പോകെ
 ധീരനായ്‌
പക്ഷെ , വളഞ്ഞ്‌ുഒടിഞ്ഞു
 വേലിപ്പത്തലിനോപ്പം
മുഖം കുനിച്ചു
 ധീരനായ്‌
 പകഷെ
 ലജ്ജയോടെ ..........

2012, മാർച്ച് 25, ഞായറാഴ്‌ച

എല്ലാ രാത്രിയിലും സംഭവിക്കുന്നത് ........................

മിനി  കഥ
എല്ലാ രാത്രിയിലും സംഭവിക്കുന്നത് ........................


അന്ന് രാത്രിയിലും അവന്‍ വന്നു
എന്റെ ശരീരത്തിലാകെ അവന്‍ പരാക്രമം  കാട്ടാന്‍ തുടങ്ങി
 ആദ്യമായ്‌ കാണുന്നത് പോലെ ..........
.നിദ്രയുടെ ആലസ്യത്തില്‍  കിടക്കുകയായിരുന്ന
എന്റെ ശരീരത്തില്‍ പല സ്ഥലങ്ങളിലും
 അവന്‍ തൊട്ടു ..............കടിച്ചു
 മുറിവ് എല്‍പ്പിച്ചു
തടയാനുള്ള എന്ടെ  ശ്രമത്തെ അവന്‍ വകവെച്ചില്ല
 ഒടുവില്‍ ഞാന്‍ അനങ്ങാതെ കിടന്നു കൊടുത്തു
ഒട്ടു നേരം കഴിഞ്ഞപ്പോള്‍
  സംതൃപ്തന്‍ ആയി ഒന്നും പറയാതെ അവന്‍ പോയി
 അങ്ങനെ ഈ രാത്രിയിലും
ഞാന്‍ അതി കൃരമായി പീടിപ്പിക്കപ്പെട്ടിരിക്കുന്നു
അതേ ,നാശം പിടിച്ച ഈ കൊതുക് കാരണം
 ഈ കടത്തിണ്ണയില്‍ കിടന്നു
ദിവസവും ഞാന്‍ പീഡനത്തിനു  ഇരയാകുന്നു 

അര്‍ത്ഥന

കുഞ്ഞു കവിത
 അര്‍ത്ഥന 


വഴിയരികിലൊരു ദൈവമിരുന്നു
 വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് 

പ്രണയം പറയാത്തത്

പ്രണയം പറയാത്തത് 

അയാള്‍ അവളോട്‌ ഒന്നും ചോദിച്ചില്ല അത് ആവണം അവളും അയാളോട് ഒന്നും പറഞ്ഞില്ല ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവരിരുവരെയും അസ്വസ്ഥ മാക്കുന്ന എന്തോ ഒന്ന് മനസുകളില്‍ കരുമന കുട്ടുന്നുണ്ടായിരുന്നു ഒരു പക്ഷെ ,പരസ്പരം നുണ പറയാന്‍ വയ്യാത്തത് കൊണ്ടാവണം അവരിരുവരും ഒന്നും ചോദിക്കാത്ത്തതും  പറയാത്തതും 

സുര്യനെ തോല്‍പ്പിക്കാന്‍ ...............?

സുര്യനെ തോല്‍പ്പിക്കാന്‍ ...............?



അതായിരുന്നു കഥ 

അങ്ങനെ ആയിരുന്നു 
കഥ സുര്യനോട് മത്സരിച്ചു പലരും പരാജയപ്പെട്ട 
കഥ അറിയാമല്ലോ ...........അതറിഞ്ഞു പകലിനും സുര്യനോട് മത്സരിക്കണമെന്നു ആഗ്രഹം ഉദിച്ചു 


..എരെ നേരം സുര്യനെ നോക്കി ..............നോക്കിയിരുന്നു
 ഒടുവില്‍ പകലിന് നോട്ടം അവസാനിപ്പിക്കേണ്ടി വന്നു 
.സുര്യന്‍ കടലിലേക്ക് ചാടി താന്‍ ജയിച്ചു 
എന്ന് പകല്‍ പറഞ്ഞെങ്കിലും പകലിന് കാഴ്ച നഷ്ടപ്പെട്ടു പോയിരുന്നു 
.............രാത്രിയായി 
സുര്യനെ നോക്കി കണ്ണ് പോയ പകലാണ് രാത്രി 
അടുത്ത ദിവസവും സുര്യനെ പരാജയപ്പെടുത്തുവാന്‍
 പകല്‍ തയ്യാറായി വന്നു ...........ദിവസവും ഈ മല്‍സരം നടക്കുന്നു  

2012, മാർച്ച് 24, ശനിയാഴ്‌ച

അമ്മയാം നന്മ മലയാളം

അമ്മയാം നന്മ മലയാളം 

മറുമൊഴി തേഡാതെ തനി മൊഴി തേടുക
 നറുമൊഴി  ഓതുക
 അധര മൊഴി അമൃതമേന്നിരിക്കെ
 മധുരമാ മൊഴി കളഞ്ഞു
 മൃതമൊഴി കടമെടുത്ത് 
ലിഖിത മൊഴി ഓതുവതെന്തേ .....?
അമ്മയോടുമച്ചനോടും പിന്നെ കുട്ടുകരോടും ഓതാന്‍
 ഹൃദയ  ഭാഷ ഉണ്ടെന്നിരിക്കെ
 അന്യ ഭാഷ   തെടുവതെന്തിനു
 നീ വെറുതെ .......?
അമ്മയാം ഭാഷയെ മറന്നാല്‍
 അമ്മയെ മറന്നു എന്നത്രെ ......!      

2012, മാർച്ച് 20, ചൊവ്വാഴ്ച

അങ്ങാടിക്കുരുവി ദിനം 
റെയില്‍വേ  സ്റ്റേഷന്‍ ,ഗോ ഡൌണ്‍ ,മാര്‍ക്കറ്റ്‌ എ ന്ന സ്ഥലങ്ങളില്‍ ധാരാളം വി ഹരിച്ചു  നടന്ന അങ്ങാടി ക്കുരുവികലെ  ഇന്ന് കാണാനെ ഇല്ല .നമ്മലുമയ് ഏറ്റവും അടുത്ത് ഇട പഴ്കിയിരുന്ന ഈ പക്ഷികള്‍ ഇന്ന് വംശ നാശ ഭീഷണിയില്‍  ആണ് .വംശ നാശ ത്തിനെതിരെ ഉള്ള ബോധ വല്‍ക്കരണം ഭാഗമായ് മാര്‍ച്ച്‌ ഇരുപതു അങ്ങാടി ക്കുരുവി ദിനമായ് ആചരിക്കുന്നു .മൊബൈല്‍ ഫോണ്‍ വര്‍ധനവ്‌ ഇവയെ രുക്ഷമായ് അലട്ടുന്നു .വൈദുത ,കാന്തിക തരംഗങ്ങള്‍   ഇവ  ഇല്ലാതാകാന്‍ കാരണമെന്ന് പറയപ്പെടുന്നു .