2012, ജൂലൈ 6, വെള്ളിയാഴ്‌ച

ചിലപ്പോള്‍

ചിലപ്പോള്‍ ..................!


ചിലപ്പോള്‍ ,ഏതെങ്കിലും പെണ്‍ന്‍കുട്ടികള്‍ ഞാനറി -
യാതെന്റെ കഴുത്തിലനു
രാഗമാല്യം  ചാര്ത്തുന്നുണ്ടാവാം 
എന്തുകൊണ്ടാവാമതു
 ഞാന്‍ അറിയാതെ പോയത് .....?
അതീവരാവിലസുര്യന്‍  കിഴക്കുദിക്കിലുദിക്കുന്നതും
   നനുത്ത വെയിലുള്ള സായാഹ്നത്തില്‍ ആ സുര്യന്‍ 
കടലില്‍  വീണു മരിക്കുന്നതും 
കാണുന്ന ഞാന്‍
 എന്ത് കൊണ്ടിതറിഞ്ഞില്ല ......?
 ചിലപ്പോള്‍ ,എന്‍ വീട്ടിനു മുന്‍പിലെ 
വഴിയിലുടെ പോകുന്ന പെണ്‍കുട്ടികള്‍ 
ഞാനരിയാതെന്‍ കഴുത്ത്തിലനുരാഗമാല്യം 
ചാര്ത്തുന്നുണ്ടാവും ...................

2012, മേയ് 29, ചൊവ്വാഴ്ച

പതിയും പത്നിയും

പതിയും പത്നിയും 

പതിയെ പട്ടിനിക്കിട്ടിട്ട്‌ു
 പത്നി സ്വന്തംതാതനന്ന-
മൂട്ടുന്ന , തു 
കുലസ്ത്രീകള്‍ക്ക് ചേര്‍ന്നതാനോ .....?
പതി താന്‍ ദൈവമെന്നു കരുതുന്ന പത്നി
പതി താന്‍ തന്‍ പാതിയെന്നു കരുതുന്ന പത്നി 
ഇത്രമേല്‍ ചെയ്യുകില്‍ പാതിയാകും പതി 
ഓര്‍ക്കുക പത്നിമാരെ .............. 

   

2012, മേയ് 23, ബുധനാഴ്‌ച

നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........


നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........



                                                      പറന്നു നടക്കുന്ന പക്ഷിയോടു നിന്റെ  താവളം  എവിടെ എന്ന് ചോദിക്കുന്ന സമകാലിക സമുഹത്തോട് പ്രതികരിക്കാനാവാത്ത പക്ഷിയുടെ ഒരു ദീന രോദനം കേട്ടു ഞാനെന്‍ തുലിക നിനക്കായ്‌ തിരിക്കുന്നു .........ഇത് കാലം ചരിത്രത്തിനു ഏല്‍പ്പിച്ച ഒരിക്കലും ഉണങ്ങാത്ത മുറിവ് .........!




                                               സമുഹം സമത്വമാകത്തിടത്തോളം കാലം ഈ മുറിവിന് വേദന അധികരിച്ചു  കൊണ്ടിരിക്കും. ഏത് സമുഹത്തിലും അറിവ് കുറവായ ഒരു ജനത  ഉണ്ടാകാറുണ്ട് .അവരുടെ ഉത്തരമില്ലാത്ത ചോദ്യത്തിന് മറുപടി പറയേണ്ടി വരുക അറിവുള്ളവരെ സംബന്ധിച്ചു വളരെയധികം വിഷമം പിടിച്ച ഒരു ജോലി തന്നെ ............




                സമുദായം ഏത്ര ഉയര്‍ന്നതായാലും താഴെക്കിടയിലുള്ളവരിലേക്ക് പുരോഗതി ഏത്തിയാല്‍ മാത്രമേ ചരിത്രത്തിലെ തെറ്റ്നമുക്ക് ഇനിയെങ്കിലും  തിരുത്താനാവുകയുള്ള്‌.കാലം നമ്മിലെല്‍പ്പിച്ച എത്രയോ അവസരങ്ങള്‍ നാം കൈവിട്ടു കളഞ്ഞിരിക്കുന്നു .പോയാതൊന്നും ഇനി  തിരിച്ചു പിടിക്കനാവില്ലന്നു ഓര്‍ക്കുക .




             ദേശാടനത്തിന് ഇറങ്ങുന്നവര്‍ക്ക് ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ടിവരുന്നില്ല .അവര്‍ യാതോന്നിനെക്കുറിച്ചും ചിന്തിക്കുന്നതുമില്ല . അങ്ങനെ ആകുമ്പോള്‍ അവരോടു യാതൊന്നുമെ ചോദിക്കാത്തത് തന്നെ നമുക്ക് നല്ലത് .....................?

2012, മേയ് 8, ചൊവ്വാഴ്ച

 മോക്ഷം കിട്ടും


അതി രാവിലെ ,
സര്‍വ പാപങ്ങളും കഴിഞ്ഞു 
കടയില്‍ പോയി 
മാല  വാങ്ങി
അമ്പലത്തില്‍ ചെന്നു 
മാലയിട്ടു 
ഇരുമുടി കെട്ടുമായി 
മല ചവിട്ടുന്നു പലരും ......?
ആരെക്കാണാന്‍ 
സ്വമിയെക്കനന്‍ 
സ്വമിയെക്കണ്ടാല്‍ 
മോക്ഷം കിട്ടും 
എപ്പം കിട്ടും 
ഇപ്പം കിട്ടും     

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

വിശ്വസിക്കരുത് .............

കണ്ണിനെയും 
പെണ്ണിനെയും
 വിണ്ണിനെയും 
വിശ്വസിക്കരുത്  
എത് നേരവും ചതിച്ചെക്കാം
 ഏത് നേരവും പൊട്ടിയോഴുകാം    

2012, മാർച്ച് 29, വ്യാഴാഴ്‌ച

കുഞ്ഞു കവിത
അര്‍ത്ഥന 

 വഴിയരികിലൊരു ദൈവമിരുന്നു 
വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് .......?