2012, മേയ് 8, ചൊവ്വാഴ്ച

 മോക്ഷം കിട്ടും


അതി രാവിലെ ,
സര്‍വ പാപങ്ങളും കഴിഞ്ഞു 
കടയില്‍ പോയി 
മാല  വാങ്ങി
അമ്പലത്തില്‍ ചെന്നു 
മാലയിട്ടു 
ഇരുമുടി കെട്ടുമായി 
മല ചവിട്ടുന്നു പലരും ......?
ആരെക്കാണാന്‍ 
സ്വമിയെക്കനന്‍ 
സ്വമിയെക്കണ്ടാല്‍ 
മോക്ഷം കിട്ടും 
എപ്പം കിട്ടും 
ഇപ്പം കിട്ടും     

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

വിശ്വസിക്കരുത് .............

കണ്ണിനെയും 
പെണ്ണിനെയും
 വിണ്ണിനെയും 
വിശ്വസിക്കരുത്  
എത് നേരവും ചതിച്ചെക്കാം
 ഏത് നേരവും പൊട്ടിയോഴുകാം    

2012, മാർച്ച് 29, വ്യാഴാഴ്‌ച

കുഞ്ഞു കവിത
അര്‍ത്ഥന 

 വഴിയരികിലൊരു ദൈവമിരുന്നു 
വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് .......?

2012, മാർച്ച് 26, തിങ്കളാഴ്‌ച

ലജ്ജ




ലജ്ജ

 ത്രി സന്ധ്യ
ഇട വഴി
അമ്പലത്തിലേക്കുള്ള യാത്ര
ഇടയ്ക്കു തടസ്സം
 അവള്‍.................?
  തന്റെ പ്രണയം നിരസിച്ച്ചവല്‍
 തന്റെ ശത്രുവിനോട് പ്രണയം കുടിയവല്‍


 തികട്ടി വന്നു
 ഭയം
 വെറുപ്പ്
ലജ്ജ
മടങ്ങാണോ
മുന്നോട്ടു പോണോ
 ഉത്തരമില്ലാത്ത സമസ്യ
ഒടുവില്‍
അരികില്‍ അവള്‍
 ധീരനായ്‌ നില്‍ക്കെ
 അവള്‍ കടന്നു പോകെ
 ധീരനായ്‌
പക്ഷെ , വളഞ്ഞ്‌ുഒടിഞ്ഞു
 വേലിപ്പത്തലിനോപ്പം
മുഖം കുനിച്ചു
 ധീരനായ്‌
 പകഷെ
 ലജ്ജയോടെ ..........

2012, മാർച്ച് 25, ഞായറാഴ്‌ച

എല്ലാ രാത്രിയിലും സംഭവിക്കുന്നത് ........................

മിനി  കഥ
എല്ലാ രാത്രിയിലും സംഭവിക്കുന്നത് ........................


അന്ന് രാത്രിയിലും അവന്‍ വന്നു
എന്റെ ശരീരത്തിലാകെ അവന്‍ പരാക്രമം  കാട്ടാന്‍ തുടങ്ങി
 ആദ്യമായ്‌ കാണുന്നത് പോലെ ..........
.നിദ്രയുടെ ആലസ്യത്തില്‍  കിടക്കുകയായിരുന്ന
എന്റെ ശരീരത്തില്‍ പല സ്ഥലങ്ങളിലും
 അവന്‍ തൊട്ടു ..............കടിച്ചു
 മുറിവ് എല്‍പ്പിച്ചു
തടയാനുള്ള എന്ടെ  ശ്രമത്തെ അവന്‍ വകവെച്ചില്ല
 ഒടുവില്‍ ഞാന്‍ അനങ്ങാതെ കിടന്നു കൊടുത്തു
ഒട്ടു നേരം കഴിഞ്ഞപ്പോള്‍
  സംതൃപ്തന്‍ ആയി ഒന്നും പറയാതെ അവന്‍ പോയി
 അങ്ങനെ ഈ രാത്രിയിലും
ഞാന്‍ അതി കൃരമായി പീടിപ്പിക്കപ്പെട്ടിരിക്കുന്നു
അതേ ,നാശം പിടിച്ച ഈ കൊതുക് കാരണം
 ഈ കടത്തിണ്ണയില്‍ കിടന്നു
ദിവസവും ഞാന്‍ പീഡനത്തിനു  ഇരയാകുന്നു 

അര്‍ത്ഥന

കുഞ്ഞു കവിത
 അര്‍ത്ഥന 


വഴിയരികിലൊരു ദൈവമിരുന്നു
 വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് 

പ്രണയം പറയാത്തത്

പ്രണയം പറയാത്തത് 

അയാള്‍ അവളോട്‌ ഒന്നും ചോദിച്ചില്ല അത് ആവണം അവളും അയാളോട് ഒന്നും പറഞ്ഞില്ല ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവരിരുവരെയും അസ്വസ്ഥ മാക്കുന്ന എന്തോ ഒന്ന് മനസുകളില്‍ കരുമന കുട്ടുന്നുണ്ടായിരുന്നു ഒരു പക്ഷെ ,പരസ്പരം നുണ പറയാന്‍ വയ്യാത്തത് കൊണ്ടാവണം അവരിരുവരും ഒന്നും ചോദിക്കാത്ത്തതും  പറയാത്തതും