2012, മാർച്ച് 25, ഞായറാഴ്‌ച

സുര്യനെ തോല്‍പ്പിക്കാന്‍ ...............?

സുര്യനെ തോല്‍പ്പിക്കാന്‍ ...............?



അതായിരുന്നു കഥ 

അങ്ങനെ ആയിരുന്നു 
കഥ സുര്യനോട് മത്സരിച്ചു പലരും പരാജയപ്പെട്ട 
കഥ അറിയാമല്ലോ ...........അതറിഞ്ഞു പകലിനും സുര്യനോട് മത്സരിക്കണമെന്നു ആഗ്രഹം ഉദിച്ചു 


..എരെ നേരം സുര്യനെ നോക്കി ..............നോക്കിയിരുന്നു
 ഒടുവില്‍ പകലിന് നോട്ടം അവസാനിപ്പിക്കേണ്ടി വന്നു 
.സുര്യന്‍ കടലിലേക്ക് ചാടി താന്‍ ജയിച്ചു 
എന്ന് പകല്‍ പറഞ്ഞെങ്കിലും പകലിന് കാഴ്ച നഷ്ടപ്പെട്ടു പോയിരുന്നു 
.............രാത്രിയായി 
സുര്യനെ നോക്കി കണ്ണ് പോയ പകലാണ് രാത്രി 
അടുത്ത ദിവസവും സുര്യനെ പരാജയപ്പെടുത്തുവാന്‍
 പകല്‍ തയ്യാറായി വന്നു ...........ദിവസവും ഈ മല്‍സരം നടക്കുന്നു  

2012, മാർച്ച് 24, ശനിയാഴ്‌ച

അമ്മയാം നന്മ മലയാളം

അമ്മയാം നന്മ മലയാളം 

മറുമൊഴി തേഡാതെ തനി മൊഴി തേടുക
 നറുമൊഴി  ഓതുക
 അധര മൊഴി അമൃതമേന്നിരിക്കെ
 മധുരമാ മൊഴി കളഞ്ഞു
 മൃതമൊഴി കടമെടുത്ത് 
ലിഖിത മൊഴി ഓതുവതെന്തേ .....?
അമ്മയോടുമച്ചനോടും പിന്നെ കുട്ടുകരോടും ഓതാന്‍
 ഹൃദയ  ഭാഷ ഉണ്ടെന്നിരിക്കെ
 അന്യ ഭാഷ   തെടുവതെന്തിനു
 നീ വെറുതെ .......?
അമ്മയാം ഭാഷയെ മറന്നാല്‍
 അമ്മയെ മറന്നു എന്നത്രെ ......!      

2012, മാർച്ച് 20, ചൊവ്വാഴ്ച

അങ്ങാടിക്കുരുവി ദിനം 
റെയില്‍വേ  സ്റ്റേഷന്‍ ,ഗോ ഡൌണ്‍ ,മാര്‍ക്കറ്റ്‌ എ ന്ന സ്ഥലങ്ങളില്‍ ധാരാളം വി ഹരിച്ചു  നടന്ന അങ്ങാടി ക്കുരുവികലെ  ഇന്ന് കാണാനെ ഇല്ല .നമ്മലുമയ് ഏറ്റവും അടുത്ത് ഇട പഴ്കിയിരുന്ന ഈ പക്ഷികള്‍ ഇന്ന് വംശ നാശ ഭീഷണിയില്‍  ആണ് .വംശ നാശ ത്തിനെതിരെ ഉള്ള ബോധ വല്‍ക്കരണം ഭാഗമായ് മാര്‍ച്ച്‌ ഇരുപതു അങ്ങാടി ക്കുരുവി ദിനമായ് ആചരിക്കുന്നു .മൊബൈല്‍ ഫോണ്‍ വര്‍ധനവ്‌ ഇവയെ രുക്ഷമായ് അലട്ടുന്നു .വൈദുത ,കാന്തിക തരംഗങ്ങള്‍   ഇവ  ഇല്ലാതാകാന്‍ കാരണമെന്ന് പറയപ്പെടുന്നു .                   

2011, ഡിസംബർ 1, വ്യാഴാഴ്‌ച

ഒന്നും സംഭവിക്കാതെ ..........


ഒന്നും സംഭവിക്കാതെ ..........


ജീവിതം മടുത്തതിനാല്‍ ആണ് അയാള്‍ ജീവന്‍ വലിച്ചെറിയാന്‍ തീരുമാനിച്ചത് .
ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിയുടെ മുന്‍പിലേക്ക് അയാള്‍
നടന്നു ചെന്ന് ...........പക്ഷെ ,അയാളുടെ അടുത്ത് വന്നു തീവണ്ടി നിന്ന് .......
ചിന്നിച്ചിതരേണ്ടുന്ന  തന്റെ ശരീരത്തിന്നു ഒന്നും സംഭാവിക്കത്ത്ത്തിനാല്‍
ആകണം അയാള്‍ കണ്ണ് തുറന്നു .......
മരണത്തിനു പോലും അയാളെ വേണ്ട ......
എന്തെന്നാല്‍ അയാളുടെ വസ്ത്ര്ത്തിനെ നിറം ചുവപ്പായിരുന്നു .അപകട സുചന ആണെന്ന് വിചാരിച്ചു ഡ്രൈവര്‍ വണ്ടി നിറുത്തി .........  

2011, നവംബർ 26, ശനിയാഴ്‌ച

കൂട്ട്

കവിത    കൂട്ട് 












കുടെ പ്പിരന്നവന്‍
കൂട്ട് കൊടുക്കാത്തവന്‍
കൂടെ കിടക്കാന്‍
കൂട്ട് തേടുന്നു ............!


വാഴവ്


ഉടുത്തുമഴിച്ചും
പിന്നെ ,
വീണ്ടും ഉടുത്തും ഒരു
പഴം തുണി പോലായിരിപ്പൂ
വാഴ്വു ............ഇപ്പോള്‍     

മാ മഴക്കാലം


 മാ മഴക്കാലം 

മഴ ചൊരിഞ്ഞു
പുഴ നിറഞ്ഞു
കര കവിഞ്ഞു

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

വാഴവ് ഏത്ര സുന്ദ്രരമതി........?



                            കാക്ക ജന്മം


വാഴവ് ഏത്ര സുന്ദ്രരമതില്‍
വിലയെത്ര ധരിദ്രം......?

രാവിലൊരു മെലിഞ്ഞ പുഴയുടെ 
വിജനതയില്‍ 
നരച്ച ആകാഷത്തിന്നു കീഴെ     
മോഹമെതുമില്ലാതെ
ചിത്തമുറക്കം
കാത്തു കിടക്കെ ,
മെല്ലെ .... മെല്ലെ....
മെല്ലെ  ഏതോ പഴയൊരു 
ഓര്‍മ പെയ്തു തുടങ്ങി .......

കിനാവുകളില്‍ 
പെയ്തിരുന്ന മഴകളത്രയും
പ്രളയമായോഴുകിയെന്‍
 വാഴ്വതില്‍
നോവ് തീര്‍ത്തു എങ്ങോ 
ഒഴുകിപ്പോയ് ........

രാവിന്‍റെ മിഴികളില്‍ 
നിനച്ചിരിക്കാതെ 
പെയ്യുമീ ഹിമകനങ്ങള്‍ക്ക് 
മരച്ച്ചില്ലകളുയിര്
പകുക്കുന്ന വേളയില്‍ 
വഴിയിലെവിടയോ 
ചുവടുകല്‍ പിഴച്ചു പോയ മഴയെ 
പഴിച്ചു കൊണ്ടൊഴുകുന്ന പുഴയെ 
തിരസകരിച്ചെന്റെ 
മിഴികളിലാരോ 
പകയുടെ നിരാശ  താന്നാഴം
താണ്ടാനിനിയെന്നാനൊരു
പകലവനുദിക്കുക.........?